സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു

തിരുവനന്തപുരം ‌: സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും അതിതീവ്ര മഴക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. പത്തനംതിട്ട മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുമാണള്ളത്.

സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള അതിതീവ്ര മഴയുടെ ഭീഷണി ഒഴിയുന്നതായാണ് വിവരം. എന്നാല്‍ തീവ്രമഴ മലയോര മേഖലകളിലടക്കം തുടരുമെന്നും ജാഗ്രതാ നിര്‍ദേശം വേണമെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നാളെ 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും രണ്ടിടത്ത് യെല്ലോ അലേര്‍ട്ടുമാണുള്ളത്. വെള്ളിയാഴ്ചവരെ കനത്ത മഴയുണ്ടാകുമെന്നും ഇതിന് ശേഷം മഴ കുറയുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നത്.

അതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 14 ആയി. ഇന്ന് ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മാത്രം ഏഴ് പേരാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *