ഐനോക്സ് ഇന്ത്യ ഐപിഒ ഡിസംബര്‍ 14 മുതല്‍


കൊച്ചി: ഐനോക്സ് ഇന്ത്യ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബര്‍ 14 മുതല്‍ 18 വരെ നടക്കും. നിലവിലുള്ള ഓഹരി ഉടമകളുടെ 22,110,955 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 627 രൂപ മുതല്‍ 660 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 22 ഓഹരികള്‍ക്കും തുടര്‍ന്ന് 22ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.




Sharing is Caring