എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ച്‌ ഇന്തോനേഷ്യ

കുട്ടികള്‍ക്ക് നല്‍കുന്ന എല്ലാ സിറപ്പ് മരുന്നുകളുടെയും വില്‍പ്പന നിരോധിച്ച്‌ ഇന്തോനേഷ്യ. മാരകമായ വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ സിറപ്പില്‍ അടങ്ങിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് നിരോധന ഉത്തരവ്.

സിറപ്പില്‍ അടങ്ങിയ രാസവസ്തുക്കളുടെ സാന്നിധ്യം മൂലം 133 കുട്ടികളാണ് ഇന്തോനേഷ്യയില്‍ ഈയടുത്ത മാസങ്ങളിലായി മരിച്ചത്.

കുട്ടികളിലെ 200ലധികം വൃക്കരോഗികളെകുറിച്ച്‌ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച 133 കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് വയസിന് താഴെയുള്ളവരാണ്.

ഗുരുതരമായ വൃക്ക തകരാറുകള്‍ക്കും കാരണമായേക്കാവുന്ന ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പുകളെ കുറിച്ച്‌ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഇന്തോനേഷ്യയുടെയും നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *