ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍ നടന്നു കയറിയത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക്.
വനിതാ ടെസ്റ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

വനിതാ ടെസ്റ്റില്‍ ഒരു ടീം 300 റണ്‍സിനു മുകളില്‍ റണ്‍സിന്റെ വിജയം സ്വന്തമാക്കുന്നതു ഇത് രണ്ടാം തവണ മാത്രം. പാകിസ്ഥാനെ 1998ല്‍ 309 റണ്‍സിനു വീഴ്ത്തിയ ശ്രീലങ്കയുടെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ആ റെക്കോര്‍ഡാണ് ഇന്ത്യന്‍ വനിതകള്‍ തിരുത്തിയത്.
39 ടെസ്റ്റുകളില്‍ നിന്നായി ഇന്ത്യയുടെ ആറാം വിജയമാണിത്. ആറ് മത്സരങ്ങള്‍ തോറ്റു. 27 പോരാട്ടങ്ങള്‍ സമനിലയിലും അവസാനിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്.
ഇംഗ്ലണ്ടിനു മുന്നില്‍ 479 റണ്‍സാണ് ഇന്ത്യ ലക്ഷ്യം വച്ചത്. രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലീഷ് വനിതകള്‍ റണ്‍സെടുക്കാന്‍ പാടുപെട്ടു. അവരുടെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിച്ചു. രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല.
വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.
ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ഇരു ടീമുകളും തമ്മിലുള്ള അന്തരം. ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സെടുത്തു കനത്ത സംഭാവന ഇന്ത്യന്‍ സ്‌കോറിലേക്ക് നല്‍കിയ താരം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ദീപ്തി 20 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും താരം വീഴ്ത്തി. ണ്ട് വനിതാ ടീമിനെതിരായ ഏക ടെസ്റ്റില്‍ 347 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍ നടന്നു കയറിയത് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക്.വനിതാ ടെസ്റ്റില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമെന്ന റെക്കോര്‍ഡാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
വനിതാ ടെസ്റ്റില്‍ ഒരു ടീം 300 റണ്‍സിനു മുകളില്‍ റണ്‍സിന്റെ വിജയം സ്വന്തമാക്കുന്നതു ഇത് രണ്ടാം തവണ മാത്രം. പാകിസ്ഥാനെ 1998ല്‍ 309 റണ്‍സിനു വീഴ്ത്തിയ ശ്രീലങ്കയുടെ പേരിലായിരുന്നു ഇതുവരെ റെക്കോര്‍ഡ്. ആ റെക്കോര്‍ഡാണ് ഇന്ത്യന്‍ വനിതകള്‍ തിരുത്തിയത്.39 ടെസ്റ്റുകളില്‍ നിന്നായി ഇന്ത്യയുടെ ആറാം വിജയമാണിത്. ആറ് മത്സരങ്ങള്‍ തോറ്റു. 27 പോരാട്ടങ്ങള്‍ സമനിലയിലും അവസാനിച്ചു.
ഒന്നാം ഇന്നിങ്‌സില്‍ 428 റണ്‍സെടുത്ത ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് വെറും 136 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് 478 റണ്‍സാണ് ആകെ ലീഡ്.ഇംഗ്ലണ്ടിനു മുന്നില്‍ 479 റണ്‍സാണ് ഇന്ത്യ ലക്ഷ്യം വച്ചത്. രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലീഷ് വനിതകള്‍ റണ്‍സെടുക്കാന്‍ പാടുപെട്ടു. അവരുടെ പോരാട്ടം വെറും 131 റണ്‍സില്‍ അവസാനിച്ചു.
രണ്ടിന്നിങ്‌സിലും ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 200 കടത്താന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല.വെറും മൂന്ന് ദിവസം കൊണ്ടു ഇന്ത്യ കളി അവസാനിപ്പിച്ചു. ഇന്ത്യന്‍ മണ്ണില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെ ടെസ്റ്റില്‍ വീഴ്ത്തുന്നത്.ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങിയ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയാണ് ഇരു ടീമുകളും തമ്മിലുള്ള അന്തരം. ഒന്നാം ഇന്നിങ്‌സില്‍ 67 റണ്‍സെടുത്തു കനത്ത സംഭാവന ഇന്ത്യന്‍ സ്‌കോറിലേക്ക് നല്‍കിയ താരം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകളും വീഴ്ത്തി. രണ്ടാം ഇന്നിങ്‌സില്‍ ദീപ്തി 20 റണ്‍സെടുത്തു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റുകളും താരം വീഴ്ത്തി.













