
പാര്‍ലമെന്റിന്റെ ശീതകാല ചര്‍ച്ച ഇന്ന് തുടങ്ങും. ഡോ.ബി.ആര്‍. അംബേദ്കറിന്റെ 125ാം ജന്‍മവാര്‍ഷികത്തില്‍ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയാണ് ആദ്യത്തെ രണ്ടു ദിവസം നടക്കുക. ഇന്ന് നടക്കുന്ന ചര്‍ച്ചയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അസഹിഷ്ണുത ചര്‍ച്ച അടുത്തയാഴ്ച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.ചര്‍ച്ചയില്‍ നരേന്ദ്ര മോദിയും സംസാരിക്കും. അസഹിഷ്ണുതയോടുള്ള തന്റെ നിലപാട് പ്രധാനമന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കുമെന്നാണ് സൂചന.













