2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്

2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സമീറിന്റെ കിരീട നേട്ടം. സ്കോർ: 7-5, 6-3.

2015-ൽ കിരീടം നേടിയ റെയ്ല്ലി ഒപെൽക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കൻ താരം. കഴിഞ്ഞ ആറു വർഷത്തിനിടെ ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് സമീർ.ഈ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കൻ താരമാണ് ന്യൂ ജേഴ്സി സ്വദേശിയായ സമീർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *