ലോകസഭ തിരഞ്ഞെടുപ്പ് ; വലിയ ഭൂരിപക്ഷത്തോടെ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ


ലോകസഭ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ഇന്ത്യാടുഡേ-സീ വോട്ടര്‍ സര്‍വേ. ഡിസംബര്‍ 15 മുതല്‍ ജനുവരി 28 വരെ നടത്തിയ ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേയുടെ ഫലമാണ് ഇന്ത്യാടുഡേ പുറത്ത് വിട്ടിരിക്കുന്നത്.നിലവിലെ സാഹചര്യത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം 335 സീറ്റുനേടും. ബിജെപി. ഒറ്റയ്ക്ക് 304 സീറ്റുകളില്‍ വിജയിക്കുമെന്നാണ് സര്‍വേവ്യക്തമാക്കുന്നത്.


കേവലഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് ഇക്കുറിയും ബിജെി ഒറ്റയ്ക്ക് മറികടക്കും.തിരഞ്ഞെടുപ്പിന് മുന്നോടിയായ ഉണ്ടാക്കിയ ‘ഇന്ത്യ’ പ്രതിപക്ഷസഖ്യം 166 സീറ്റ് നേടും. മറ്റുപാര്‍ട്ടികള്‍ 42 സീറ്റ് പിടിക്കുമെന്നും സര്‍വേയില്‍ പറയുന്നു.2019ല്‍ 303 സീറ്റ് നേടിയ ബിജെപി. ഇത്തവണ ഒരുസീറ്റ് കൂട്ടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. 2019-ല്‍ 52 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് 71 സീറ്റാക്കി നില മെച്ചപ്പെടുത്തിയേക്കും.മറ്റുപാര്‍ട്ടികള്‍ക്കെല്ലാമായി 168 സീറ്റ് കിട്ടിയേക്കാമെന്നും പ്രവചിക്കുന്നു.


ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല. കേരളത്തിലെ 20 സീറ്റിലും തമിഴ്‌നാട്ടിലെ 39 സീറ്റിലും ജയം ഇന്ത്യ പ്രതിപക്ഷ സഖ്യത്താനായിരിക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.



Sharing is Caring