വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ടീമില്‍ നിന്നും മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഇന്ത്യ


വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്ബരയ്ക്കുള്ള ടീമില്‍ നിന്നു പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കി.അമിത ജോലി ഭാരം പരിഗണിച്ചു താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു. ലോകകപ്പ് പോരാട്ടങ്ങളടക്കം മുന്നില്‍ നില്‍ക്കെയാണ് ബിസിസിഐ, ഏകദിന പരമ്ബര ഇന്ന് തുടങ്ങാനിരിക്കെ തീരുമാനം എടുത്തത്.


വിന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്ബരകള്‍ക്കുള്ള ടീമില്‍ സിറാജ് ഇടംപിടിച്ചിരുന്നു. രണ്ട് ടെസ്റ്റിലും സിറാജ് കളിച്ചു. രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അഞ്ച് വിക്കറ്റുകള്‍ പിഴുത് താരം ഫോമിലായിരുന്നു.


ആര്‍ അശ്വിന്‍, കെഎസ് ഭരത്, നവ്ദീപ് സെയ്‌നി, കെഎസ് ഭരത്, അജിന്‍ക്യ രഹാനെ എന്നിവര്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഇടംപിടിച്ചത്. ഇവര്‍ നാട്ടിലേക്ക് മടങ്ങും. ഒപ്പം സിറാജും.

സിറാജിന്റെ അഭാവത്തില്‍ ശാര്‍ദുല്‍ ഠാക്കൂറാണ് ഏകദിന ടീമിലെ പരിചയസമ്ബത്തുള്ള പേസര്‍. 35 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകളാണ് ശാര്‍ദുലിന്റെ സമ്ബാദ്യം. ഉമ്രാൻ മാലിക്, മുകേഷ് കുമാര്‍, ജയദേവ് ഉനദ്കട് എന്നിവരാണ് മറ്റ് പേസര്‍മാര്‍.



Sharing is Caring