വാലറ്റം പോരാടി മത്സരം ജയിപ്പിക്കുന്ന കാലത്തിലേക്ക് ഇന്ത്യൻടീം എത്തിയിരിക്കുന്നു.

സച്ചിൻ പുറത്തായാൽ പുറകെ പുറകെ എല്ലാവരും പോകുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യൻ ടീമിന്. എന്നാൽ സാഹചര്യങ്ങൾ ഒരുപാട് മാറി ഇന്ന്. പണ്ടത്തെ പോലെ ടോപ് ഓർഡർ ബാറ്റിംഗ് നിറയെ മാത്രം ആശ്രയിക്കുന്ന കാലത്തുനിന്നു വാലറ്റം പോരാടി മത്സരം ജയിപ്പിക്കുന്ന കാലത്തിലേക്ക് ടീം എത്തിയിരിക്കുന്നു.

ഇന്നലെ നടന്ന ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയുടെ മുഴുവൻ വിക്കറ്റുകളും വീണതോടെയാണ് ഇന്ത്യയുടെ റെക്കോർഡ് ശ്രദ്ധിക്കപ്പെടുന്നത്. അതായത് ട്വന്റി 20 യിൽ ഏറ്റവും കുറച്ച് പ്രാവശ്യം ഓൾ ഔട്ട് ആയ ടീമാണ് ഇന്ത്യ.

അതായത് കാലം ഇത്ര ആയിട്ടും വെറും 8 പ്രാവശ്യം മാത്രമാണ് ഇന്ത്യയുടെ മുഴുവൻ താരങ്ങളും കൂടാരം കയറിയത്. ഇന്ത്യ ഈ കാലങ്ങളിൽ നടത്തിയ മികച്ച പ്രകടനങ്ങളുടെ സൂചനയായിട്ട് നമുക്ക് ഇതിനെ കാണാം.

31 തവണ തവണ മുഴുവൻ താരങ്ങളും കൂടാരം കയറിയ ശ്രീലങ്കയാണ് ഈ ലിസ്റ്റിൽ ഒന്നാമത്, 30 പ്രാവശ്യം ഇങ്ങനെ സംഭവിച്ച ബംഗ്ളാദേശ് രണ്ടാമതുമാണ്. ഇന്ത്യയുടെ പകുതി മത്സരം പോലും കളിക്കാതെ ചെറിയ രാജ്യങ്ങളാണ് ഈ ലിസ്റ്റിൽ ഇന്ത്യക്ക് തൊട്ട് മുകളിൽ ഉള്ളതെന്ന് നോക്കുമ്പോൾ മനസിലാകും ടീമിന്റെ റേഞ്ച്.

നാളെ ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയിൽ ഏറ്റവും മികച്ച പ്രകടനമാണ് ടീം ലക്ഷ്യമിടുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *