ഉത്തർപ്രദേശിൽ ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 15 കഷണങ്ങളാക്കി

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 40 കാരൻ ഭാര്യയുടെ സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം 15 കഷണങ്ങളാക്കി. ഇയാൾക്ക് ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. ഖോഡ കോളനിയുടെ വിവിധ ഭാഗങ്ങളിൽ വലിച്ചെറിഞ്ഞ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ കോട്പുത്ലി ടൗൺ സ്വദേശി അക്ഷയ് കുമാർ (24) ആണ് കൊല്ലപ്പെട്ടത്. രണ്ടാം ഭാര്യ പൂനവുമായി അക്ഷയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി മിഹ്‌ലാൽ പ്രജാപതി (34) കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം 15 കഷ്ണങ്ങളാക്കി മുറിച്ചു. ശരീരഭാഗങ്ങൾ മൂന്ന് ബാഗുകളിലാക്കി ഹിൻഡൻ കനാലിന് സമീപമുള്ള കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.കൊലപാതകത്തിന് ദിവസങ്ങൾ മുമ്പ് ആയുധങ്ങൾ വീട്ടിൽ ഒളിപ്പിച്ചതായി ചോദ്യം ചെയ്യലിൽ മിഹ്ലാൽ പൊലീസിനോട് പറഞ്ഞു.

സുഹൃത്തിനെ വീട്ടിലേക്ക് വിളിക്കാൻ പ്രജാപതി ഭാര്യയോട് ആവശ്യപ്പെട്ടു, വൈകുന്നേരത്തോടെ അക്ഷയ് അവിടെയെത്തി. ഈ സമയം പൊള്ളലേറ്റ മകളുമായി ഭാര്യ ഡൽഹിയിലെ ആശുപത്രിയിൽ പോയി. ഇതിനിടയിൽ പ്രജാപതി കുമാറിന് കുടിക്കാൻ പാനീയങ്ങൾ നൽകി. തുടർന്ന് കോടാലി പോലുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി-ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീക്ഷ ശർമ്മ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *