തിരുവനന്തപുരം: മദ്യലഹരിയില്‍ വീടിന് തീയിട്ട് യുവാവ്. വര്‍ക്കല താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ ഗോപിയുടെ വീടിനാണ് മകന്‍ അന്തോണി എന്നു വിളിക്കുന്ന ഗോപകുമാര്‍ (38) ആണ് സ്വന്തം വീടിന് തീവച്ചത്.വ്യാഴാഴ്ച രാത്രി ഒന്‍പതു മണിയ്ക്കായിരുന്നു സംഭവം. ഗോപകുമാര്‍ മദ്യപിച്ച് വീട്ടില്‍ എത്തി സ്ഥിരം മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഗോപകുമാറിന്‍റെറെ പിതാവ് ഗോപി ഒരു വശം പൂര്‍ണ്ണമായും തളര്‍ന്ന് കിടപ്പാണ്. നിരന്തരം മദ്യപാനവും ഉപദ്രവും ആയതോടെ ഗോപകുമാറിന്‍റെ ഭാര്യ ഒരു വര്‍ഷത്തോളമായി ഇയാളില്‍ നിന്ന് മാറി താമസിക്കുകയാണ്.

പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ ഗോപകുമാര്‍ മകനുമായി വഴക്കിട്ടു. തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. രണ്ട് മുറികളുള്ള ഷീറ്റ് മേഞ്ഞ വീട് ആണ് ഗോപകുമാര്‍ കത്തിച്ചത്. തീപിടിത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു.
വീട്ടുപകരണങ്ങളും വീട്ടില്‍ ഉണ്ടായിരുന്ന രേഖകള്‍ ഉള്‍പ്പടെയും കത്തി നശിച്ചതായി പറയുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍ക്കല ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയാണ് തീ അണച്ചു. സംഭവ സമയത്ത് ഗോപകുമാറിന്‍്റെ അമ്മ ഉഷയും മകന്‍ ശ്യം കുമാറും വീട്ടില്‍ ഉണ്ടായിരുന്നു. തീപിടിച്ചതോടെ ഓടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തം ഒഴിവായി. സ്ഥലത്തെത്തിയ വര്‍ക്കല പൊലീസ് ഗോപകുമാറിനെ കസ്റ്റഡിയില്‍ എടുത്തു.













