തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മൈനാമ്പള്ളി ഹനുമന്ത് റാവു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു


തെലങ്കാനയില്‍ ബിആര്‍എസ് എംഎല്‍എ മൈനാമ്പള്ളി ഹനുമന്ത് റാവു പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഹനുമന്ത് റാവു തെലങ്കാന കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച ഡല്‍ഹിയില്‍വെച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഹനുമന്ത് റാവു കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.വരാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹനുമന്ത് റാവുവിനും അദ്ദേഹത്തിന്റെ മകനും സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.




Sharing is Caring