കൊല്ലത്ത് യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കി ഭര്‍തൃവീട്ടുകാര്‍

തന്നെയും കുഞ്ഞിനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി . കൊല്ലം കൊട്ടിയത്താണ് സംഭവം. തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്. യുവതിയും കുഞ്ഞും രാത്രിയില്‍ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടില്‍ ആണ് .

സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. അതുല്യക്കും കുട്ടിക്കും നേരിട്ട ദുരനുഭവത്തിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി . ഇവര്‍ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ പൊലീസ് തയാറായില്ല .

അതുല്യയുടെ ഭര്‍തൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തില്‍ ഇടപെടാതിരുന്നത് പൊലീസ് പറയുന്നു .അതുല്യ വീട്ടില്‍ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭര്‍തൃമാതാവ് നല്‍കിയിരുന്നു . തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *