ഫ്രാന്‍സില്‍ അധ്യാപികയെ സ്‌കൂളിനകത്ത് വച്ച് വിദ്യാര്‍ഥി കുത്തിക്കൊന്നു. സാഷോ ഡെലൂസ് പട്ടണത്തിലെ സ്‌കൂളിലാണ് 16 കാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നത്.
കൊലപാതകത്തിന് പിന്നാലെ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

അധ്യാപികയ്‌ക്കെതിരെ ആക്രമണം നടത്താനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. സംഭവത്തിന് ഭീകര ബന്ധമുണ്ടോ എന്നതടക്കമുള്ള സംശയങ്ങള്‍ ആദ്യം ഉണ്ടായിരുന്നെങ്കിലും അത് മാറിയെന്നാണ് വ്യക്തമാകുന്നത്. കുട്ടിയുടെ മനോനില തകരാറിലായിരുന്നു എന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം പ്രാദേശിക മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊലീസ് ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ്.













