ബ്രസീലിൽ കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു

ബ്രസീലിൽ വൻ സംഘർഷം. കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു. മുൻ പ്രസിഡൻ്റ് ജൈർ ബോൽസനാരോ അനുകൂലികളാണ് ആക്രമണം നടത്തിയത്.ഇന്നലെ മൂവായിരത്തോളം വരുന്ന ഒരു സംഘം ബ്രസീൽ പാർലമെൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനുശേഷം ആ മാർച്ച് വലിയ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്നാണ് അവർ സുപ്രിം കോടതി ആക്രമിച്ചത്.

സുപ്രിം കോടതിയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കലാപകാരികൾ അതിനുശേഷം പ്രസിഡൻ്റിൻ്റെ കൊട്ടാരം ആക്രമിച്ചു.സൈന്യത്തെ ഇറക്കിക്കൊണ്ടാണ് ഈ സംഘർഷത്തെ ബ്രസീൽ നേരിട്ടത്. സംഘർഷ സമയത്ത് പ്രസിഡൻ്റ് ലുലാ ഡിസിൽവ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല.

പാർലമെൻറ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ ആ അക്രമികൾ അവിടുത്തെ നിർണ്ണായക രേഖകളെല്ലാം നശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ ഈ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ഒഴിപ്പിച്ചു. നാനൂറ് പേരെ പോലീസ് ആ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 400 പേരെ കയ്യാമം വെച്ച് അവരെ പൊലീസ് കൊണ്ടുപോയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *