അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ ആറു മാസത്തേക്ക് കൂടി നീട്ടി


അരുണാചൽ പ്രദേശിലും നാഗാലാൻഡിലും സൈന്യത്തിന്‍റെ പ്രത്യേക അധികാര നിയമം (അഫ്സ്പ) വീണ്ടും നീട്ടി. ആറു മാസത്തേക്ക് കൂടി നീട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. രണ്ട് സംസ്ഥാനങ്ങളിലെയും ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് അഫ്സ്പ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.


നാഗാലാൻഡിലെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധിയിലും അരുണാചൽ പ്രദേശിലെ തിരപ്, ചാംഗ്ലാങ്, ലോംഗ്ഡിങ് ജില്ലകളിലുമാണ് പുതിയ വിജ്ഞാപന പ്രകാരം അഫ്സ്പ നീട്ടിയത്.കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് അവസാനമായി അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അഫ്സ്പ നിയമം ആറു മാസത്തേക്ക് നീട്ടിയത്.




Sharing is Caring