2025 ൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ട് IMDb


ലോകമെമ്പാടുമുള്ള കോടികണക്കിന് ആളുകൾ സന്ദർശിക്കുന്ന IMDb (www.imdb.com) പേജ് സന്ദർശനം ആസ്പദമാക്കി 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രമായി ‘സിക്കന്ദർ’ തിരഞ്ഞെടുക്കപ്പെട്ടു.


“2025-ൽ IMDb പുറത്ത് വിട്ട പ്രേക്ഷകർ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ സിക്കന്ദർ ഒന്നാമതെത്തിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്! സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചത് തീർത്തൂം മഹത്കരമായ കാര്യമായി ഞാൻ കാണുന്നു . അദ്ദേഹത്തിന്റെ ഊർജ്ജവും അർപ്പണബോധവുമാണ് സികന്ദറിനെ വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത വിധം ജീവൻ കൊടുത്തിരിക്കുന്നത്.. ഇത് സാധ്യമാക്കിയതിന് സാജിദ് നദിയാദ്‌വാലയ്ക്ക് വലിയ നന്ദി അറിയിക്കുന്നു.. സിക്കന്ദറിലെ ഓരോ രംഗവും മായാത്ത മുദ്ര പതിപ്പിക്കുന്നതാണ്. പ്രേക്ഷകർക്കൊപ്പം ഏറ്റവും ചേർന്ന് നിൽക്കാനായി ഞാൻ എന്റെ ഹൃദയം തന്നെ ഈ സിനിമയിലൂടെ സമർപ്പിച്ചിട്ടുണ്ട്”- സികന്ദർ സിനിമയുടെ സംവിധായകന് എ ആർ മുരുഗദോസ് പറഞ്ഞു.


IMDb Most Anticipated Indian Movies of 2025

സിക്കന്ദർ

ടോക്സിക്

കൂലി

ഹൗസ്ഫുൾ 5

ബാഗി 4

ദി രാജാ സാബ്

വാർ 2

L2: എംപുരാൻ

ദേവ

ഛാവാ

കണ്ണപ്പ

റെട്രോ

തഗ് ലൈഫ്

ജാട്ട്

സ്കൈ ഫോഴ്സ്

സിത്താരെ സമീൻ പർ

താമ

കാന്താര എ ലെജൻഡ്: ചാപ്റ്റർ 1

ആൽഫ

തണ്ടേൽ

2025-ൽ റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യൻ സിനിമകൾക്കിടയിൽ ഏറ്റവും പ്രശസ്തമായവ ഈ ചിത്രങ്ങളാണ്. ലോകമെമ്പാടുമായി IMDb-യുടെ 250 മില്യണിലധികം പ്രതിമാസം സന്ദർശകരുള്ള പേജിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാകിയിട്ടുള്ളത് .

പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 20 സിനിമകളിൽ 11 ഹിന്ദി, മൂന്ന് തമിഴ്, തെലുങ്ക്, രണ്ട് കന്നഡ, ഒരു മലയാളം എന്നിങ്ങനെ സിനിമകൾ ഉൾപ്പെട്ടിരിക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്.. അക്ഷയ് കുമാർ മൂന്ന് ചിത്രങ്ങളിലാണ് പ്രധാനവേഷമിടുന്നത്: ഹൗസ്ഫുൾ 5 (നമ്പർ 4), കണ്ണപ്പ (നമ്പർ 11), സ്കൈ ഫോഴ്സ് (നമ്പർ 15). രശ്മിക മന്താന മൂന്ന് സിനിമകളിൽ അഭിനയിക്കുന്നു: സികന്ദർ (നമ്പർ 1), ഛാവാ (നമ്പർ 10), താമ (നമ്പർ 17). മോഹൻലാൽ, പ്രഭാസ്, പൂജ ഹെഗ്‌ഡെ, കിയാര അദ്വാനി എന്നിവർ രണ്ട് വീതം സിനിമകളിൽ അഭിനയിക്കുന്നു. ഈ പട്ടികയിലെ അഞ്ച് സിനിമകൾ ജനപ്രിയ സിനിമകളുടെ തുടർച്ചകളാണ് : ഹൗസ്ഫുൾ 5 (നമ്പർ 4), ബാഗി 4 (നമ്പർ 5), വാർ 2 (നമ്പർ 7), സിത്താരെ സമീൻ പർ (നമ്പർ 16), കാന്താര: എ ലെജൻഡ്: ചാപ്റ്റർ 1 (നമ്പർ 18) എന്നിയവയാണ് അത്.

IMDb ഉപയോക്താക്കൾക്ക് ഈ ചിത്രങ്ങളും മറ്റ് പേരുകളുമുൾപ്പടെ അവരുടെ IMDb വാച്ച്‌ലിസ്റ്റിൽ ചേർക്കാൻ കഴിയും, അതുവഴി അവ ലഭ്യമാകുമ്പോൾ അറിയിപ്പുകൾ ലഭിക്കുന്നതാണ്. 2025-ൽ IMDb ഏറ്റവും പ്രതീക്ഷിയർപ്പിക്കുന്ന ഇന്ത്യൻ സിനിമകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ കാണുക, മുഴുവൻ പട്ടിക ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .



Sharing is Caring