IMDb കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള 100 ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ചു


കൊച്ചി May 29, 2024—IMDb (www.imdb.com), ടിവി,സിനിമ,സെലിബ്രിറ്റി തുടങ്ങിയവയെക്കുറിച്ചുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തവും ആധികാരികവുമായ വിവരങ്ങൾ ലഭിക്കുന്ന IMDb കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള 100 ഇന്ത്യൻ താരങ്ങളെ പ്രഖ്യാപിച്ചു. ലോകമെമ്പാടും 250 ദശലക്ഷം പ്രതിമാസ സന്ദർശകരുള്ള IMDb യുടെ തന്നെ പേജിനെ അടിസ്ഥാനമാക്കിയാണ് വിധി നിർണയം.

2007 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓം എന്ന സിനിമയിലൂടെ ഷാരൂഖ് ഖാന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദീപിക പദുകോൺ ആണ് കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഇന്ത്യൻ താരമായി മാറിയത്. രണ്ട് ദശാബ്ദങ്ങൾ നീണ്ടു നിൽക്കുന്ന സിനിമ കരിയറിൽ ഒരുപാട് ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമാകാൻ അവർക്ക് സാധിച്ചു. Cocktail, YehJawaani Hai Deewani, Padmaavat എന്നിവ അതിൽ പ്പെടുന്നു. 2017-ൽ xXx: Return of Xander Cage എന്ന ചിത്രത്തിലൂടെ വിൻ ഡീസലിന്റെ സഹനടിയായി ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.


ആഗോള പ്രേക്ഷകരുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലിസ്റ്റിൽ ഉൾപ്പെടുത്തിയതിൽ ഞാൻ കൃതാർത്ഥയാണ്.,” പദുക്കോൺ അഭിപ്രായപ്പെട്ടു. ”ജനങ്ങളുടെ താല്പര്യങ്ങളും മുൻഗണനകളും ഒരേ പോലെ പരിഗണനകൊടുത്ത് വിശ്വാസമാർജിച്ചാണ് IMDb നിലനിൽക്കുന്നത്. ഈ അംഗീകാരം എന്നെ പ്രചോദിപ്പിക്കുന്നു. പ്രേക്ഷകരിൽ നിന്ന് സ്ക്രീനിലും അല്ലാതെയും എനിക്ക് ലഭിക്കുന്ന സ്നേഹം സന്തോഷിപ്പിക്കുന്നു”. അവരുടെ അടുത്ത ചിത്രങ്ങളായ Kalki 2898 AD (June 27, 2024 ന് റിലീസ് ആകുന്നു) , Singham Again എന്നിവ ഈ വർഷം പ്രേക്ഷകരിലേക്ക് എത്തും.


“വർഷങ്ങളായി, സിനിമ,ടെലിവിഷൻ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാൻ IMDb യെയാണ് ആശ്രയിച്ച് വരുന്നത്. . . ഞങ്ങളുടെ വിശ്വസനീയമായ ഡാറ്റയിൽ അധിഷ്ഠിതമായ ഈ നിശ്ചിത ലിസ്റ്റ്, കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യയുടെ എന്റർടെയിൻമെന്റ് രംഗം എങ്ങനെ പരിവർത്തനം ചെയ്‌തെന്ന് വിശകലനം ചെയ്യുന്നു. “IMDb-ഇന്ത്യയുടെ മേധാവിയായ യാമിനി പട്ടോഡിയ അഭിപ്രായപ്പെട്ടു.. “”ഇന്ത്യൻ അഭിനേതാക്കളുടെ ആഗോള പ്രശസ്തിയെ ആഘോഷിക്കുന്നതോടെ, IMDb പുതിയതും പ്രസിദ്ധവുമായ കലാകാരന്മാരുമായി ആരാധകരെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കും.”

IMDb-യിൽ കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഇന്ത്യൻ താരങ്ങൾ.

1. Deepika Padukone

2. Shah Rukh Khan

3. Aishwarya Rai Bachchan

4. Alia Bhatt

5. Irrfan Khan

6. Aamir Khan

7. Sushant Singh Rajput

8. Salman Khan

9. Hrithik Roshan

10. Akshay Kumar

11. Katrina Kaif

12. Amitabh Bachchan

13. Samantha Ruth Prabhu

14. Kareena Kapoor

15. Triptii Dimri

16. Tamannaah Bhatia

17. Ranbir Kapoor

18. Nayanthara

19. Ranveer Singh

20. Ajay Devgn

ഏപ്രിൽ 2004 മുതൽ ഏപ്രിൽ 2014 വരെയുള്ള ആഴ്ചതോറുമുള്ള റാങ്കിങ് അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. റാങ്കിങ് നിർണയിക്കുന്നത് പേജിലേക്കുള്ള ലോകമെമ്പാടുമുള്ള 250 ദശലക്ഷം പ്രതിമാസ സന്തർശകരുള്ള IMDb യുടെ തന്നെ പേജിനെ അടിസ്ഥാനമാക്കിയാണ്. 100 പേരുടെ ലിസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

100 താരങ്ങളുടെ പട്ടികയിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, എന്നീ ഭാഷകളിൽ നിന്നുള്ളവർ ഉൾപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. 54-ാം സ്ഥാനത്തുള്ള ബാലതാരമായി സിനിമയിലെത്തിയ കമൽഹാസൻ ഏറ്റവും ദൈർഘ്യമേറിയ സിനിമ കരിയറിന്റെ ഉടമയാണ്. .15-ാം സ്ഥാനത്തുള്ള , 2017-ൽ അരങ്ങേറ്റം കുറിച്ച തൃപ്തി ദിമ്രിയാണ് പട്ടികയിലെ ഏറ്റവും പുതിയ താരം. ആഘോഷിക്കപ്പെട്ട പ്രകടനങ്ങളുടെ ഒരു പാരമ്പര്യം അവശേഷിപ്പിച്ച് 2020-ൽ അന്തരിച്ച പ്രിയപ്പെട്ട അഭിനേതാക്കളായ ഇർഫാൻ ഖാനും സുശാന്ത് സിംഗ് രജ്പുതും യഥാക്രമം അഞ്ചും ഏഴും സ്ഥാനത്താണ്.IMDb-യിൽ കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള 100 ഇന്ത്യൻ താരങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Sharing is Caring