സിനിമയ്ക്കിടെ കുഞ്ഞു കരഞ്ഞാല്‍ ഇനി തീയറ്റര്‍ വിടേണ്ട; ‘ക്രൈയിങ് റൂം’ സജ്ജമാക്കി കെഎസ്‌എഫ്‌ഡിസി


സിനിമയ്ക്കിടെ കുഞ്ഞു കരഞ്ഞാള്‍ രക്ഷിതാക്കള്‍ ഇനി തീയറ്റര്‍ വിടേണ്ട. കേരള സ്റ്റേറ്റ് ഫിലി ഡെവലപ്മെന്റ് കോര്‍പറേഷന്റെ (കെഎസ്‌എഫ്ഡിസി) ക്രൈറൂമിലിരുന്നു കുഞ്ഞുങ്ങളുമായി സിനിമ കാണാം.


തിരുവനന്തപുരം കൈരളി തിയേറ്റര്‍ കോംപ്ലക്സിലാണ് ‘ക്രൈയിങ് റൂം’ എന്ന പേരില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരിക്കുന്നത്. സിനിമ കാണുന്നതിനിടെ കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ തിയേറ്റര്‍ വിടുന്നതിന് പകരം ഇനി മുതല്‍ ഈ മുറി പ്രയോജനപ്പെടുത്താം.


ശബ്ദം പുറത്തേക്ക് കേള്‍ക്കാത്ത രീതിയില്‍ നിര്‍മ്മിച്ച ക്രൈറൂമില്‍, തൊട്ടിലും ഡയപ്പര്‍ മാറ്റാനുമുള്ള സൗകര്യവുമുണ്ട്. കൂടാതെ കുഞ്ഞുമായി ക്രൈറൂമിലിരുന്ന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ തീയറ്ററുകള്‍ വനിതാ ശിശു സൗഹാര്‍ദ്ദ തീയറ്ററുകളായി മാറ്റുന്നതിന്റെ ഭാഗമായി കെഎസ്‌എഫ്ഡിസി തിരുവനന്തപുരം കൈരളി തിയറ്റര്‍ കോംപ്ലക്സില്‍ ക്രൈറൂം സജ്ജീകരിച്ചതെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കെഎസ്‌എഫ്ഡിസി ക്രൈറൂമുകള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും മന്ത്രി അറിയിച്ചു.



Sharing is Caring