എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കാനിടയാക്കിയ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സവര്‍ക്കറുടെ ചെറുമകന്‍. ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് കാണിക്കാനാണ് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നത്.
മുന്‍ എംപി ചെയ്യുന്നത് ബാലിശമാണെന്നാണ് രഞ്ജിത് സവര്‍ക്കര്‍ പ്രതികരിച്ചത്. ദേശസ്‌നേഹികളുടെ പേര് ഉപയോഗിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരിതാപകരമാണെന്നും രഞ്ജിത് സവര്‍ക്കര്‍ പ്രതികരിച്ചു. മാപ്പ് പറയാന്‍ തന്റെ പേര് സവര്‍ക്കര്‍ എന്നല്ലെന്നും ഗാന്ധി എന്നാണെന്നും ഗാന്ധി മാപ്പ് ചോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു.

തനിക്ക് അംഗത്വം തിരിച്ച് ലഭിക്കുന്നതും ലഭിക്കാത്തതും വിഷമല്ലെന്നും പാര്‍ലമെന്റിന് അകത്തോ പുറത്തോ തന്റെ പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. സ്ഥിരമായി അംഗത്വം റദ്ദാക്കിയാല്‍ പോലും കടമ നിര്‍വഹിക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.













