കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയില്ലങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുനെ ഖാര്‍ഗയെ അറിയിച്ചു. കെ സുധാകരന്റെ ആര്‍ എസ് എസ് അനുകൂല പരാമര്‍ശങ്ങള്‍ ന്യുന പക്ഷ മേഖലകളില്‍ പാര്‍ട്ടിക്ക് രാഷ്ട്രീയ പ്രതിന്ധി തന്നെയാണ് ഉണ്ടാക്കിയിട്ടുള്ളത്.
ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കാന്‍ മനപ്പൂര്‍വ്വമാണ് കെ സുധാകരന്‍ ആര്‍ എസ് എസ് അനുകൂല പരാമര്‍ശം നടത്തിയതെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ന്യുന പക്ഷ സ്വാധീന മേഖലയില്‍ സി പി എം ഇത് മുതലെടുക്കുമെന്നും വി ഡി സതീശന്‍ ഖാര്‍ഗയെ അറിയിച്ചിട്ടുണ്ട്.കെ സുധാകരനെ നീക്കി മറ്റാരെയെങ്കിലും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ഉടന്‍ കൊണ്ടുവരണം എന്നാണ് സതീശന്റെ നിലപാട്.

ജനുവരിയില്‍ പുനസംഘടയോടെ കെ സുധാകരന് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടി വരും. അപ്പോള്‍ തന്റെ കയ്യില്‍ നില്‍ക്കുന്ന ഒരു നേതാവ് ആ സ്ഥാനത്ത് വേണമെന്നാണ് വി ഡി സതീശന്‍ ആഗ്രഹിക്കുന്നത്. മുസ്‌ളീം ലീഗിന് സുധാകരന്റെ കാര്യത്തില്‍ വലിയ അതൃപ്തിയാണുള്ളത്. ഇതും സതീശന്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. കെ സുധാകരന്റെ അനാരോഗ്യവും പ്രധാന പ്രശ്‌നമായി സതീശന്‍ ഉയര്‍ത്തിക്കാട്ടുന്നു.കോണ്‍ഗ്രസില്‍ പുനസംഘടന പ്രഖ്യാപിച്ചിരിക്കെ കെ പി സി സി നിലനില്‍ക്കുന്നത് പോലും സാങ്കേതികമായാണ്. ഉടന്‍ പുനസംഘടന നടപ്പാക്കുകയും പുതിയ കെ പി സി സി അധ്യക്ഷന്‍ വരികയും ചെയ്തില്ലങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അത് ബാധിക്കുമെന്നാണ് വി ഡി സതീശന്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്തുള്ള കോണ്‍ഗ്രസ് എം പിമാരെക്കൊണ്ടു ഇത് തന്നെ സതീശനും കെ സി വേണുഗോപാലും ഖാര്‍ഗെക്ക് മുന്നില്‍ ഉന്നയിപ്പിക്കുകയു ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസ് എം പിമാര്‍ ഭയചകിതരാണ്. അടുത്ത തിരഞ്ഞെടപ്പില്‍ ആരൊക്കെ ലോക്‌സഭയിലെത്തുമെന്ന് കണ്ട് തന്നെ അറിയണം എന്നാണ് അവരും രഹസ്യമായി പറയുന്നത്.












