ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ക്രൊയേഷ്യ-മൊറോക്കോ മല്‍സരം ഇന്ന്


ഖത്തര്‍ ലോകകപ്പ് മല്‍സരം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. നാളെ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലാണ് അവസാന മല്‍സരം.ഈ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ക്രൊയേഷ്യ-മൊറോക്കോ മല്‍സരം ഇന്നാണ്. ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് കൂടിയാണിത്. മൂന്നാം സ്ഥാനം സ്വന്തമാക്കി ലൂക്കാ മോഡ്രിച്ചിന് ലോകകപ്പില്‍ നിന്ന് യാത്രയയപ്പ് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്രൊയേഷ്യ കളത്തിലിറങ്ങുന്നത്. വിജയിച്ചാല്‍ ലോകകപ്പില്‍ മൂന്നാംസ്ഥാനം നേടുന്ന ആദ്യ അഫ്രിക്കന്‍- രാജ്യമെന്ന നേട്ടവും ക്രൊയേഷ്യ സ്വന്തമാക്കും.


ബെല്‍ജിയം, സ്പെയിന്‍, പോര്‍ചുഗല്‍ തുടങ്ങിയ വമ്ബന്‍ ടീമുകളെ തോല്‍പിച്ച ക്രൊയേഷ്യ സെമിയില്‍ ഫ്രാന്‍സിനോടാണ് തോറ്റത്.തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ മോഡ്രിച്ച്‌ നേതൃത്വം നല്‍കുന്ന ക്രൊയേഷ്യ നോക്കൗട്ടിലെത്തിയിരുന്നു. നാല് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം അത് ചെറിയ നേട്ടമല്ല. 2018 ലെ ഫൈനലില്‍ ഫ്രാന്‍സിനോടും ഈ വര്‍ഷത്തെ സെമി ഫൈനലില്‍ അര്‍ജന്റീനയോടും ക്രൊയേഷ്യന്‍ ടീം പൊരുതിയാണ് തോറ്റത്.


1998 ലെ തങ്ങളുടെ കന്നി ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയിരുന്നു. അതിനെ വെല്ലുന്ന പ്രകടനമാണ് 2018 ല്‍ മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യ പുറത്തെടുത്തിയത്.



Sharing is Caring