ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി


ഇടുക്കി ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം(46) ആണ് മരിച്ചത്. ചെറുതോണി പാറേമാവില്‍ വാടക വീടിനുള്ളിലാണ് അബ്ദുല്‍സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം ആദ്യം കണ്ടത്.


ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് അബ്ദുല്‍ സലാമിന്റെ ബന്ധുക്കള്‍ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് ഇയാള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.




Sharing is Caring