ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് സ്‌മോള്‍ക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ട് പുറത്തിറക്കി


ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് കീഴില്‍ പുതിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് സ്‌മോള്‍ക്യാപ് 250 ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. രാജ്യത്തെ വളര്‍ന്നുവരുന്ന ലിസ്റ്റ് ചെയ്ത കമ്പനികളുടെ വലിയൊരു ശൃംഖലയില്‍ നിക്ഷേപം നടത്താനും അച്ചടക്കമുള്ള ഇന്‍ഡക്‌സ് അധിഷ്ഠിത സമീപനത്തിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് കെട്ടിപ്പടുക്കാനും ഈ ഫണ്ട് സഹായിക്കും.


നിഫ്റ്റി 500 പട്ടികയില്‍ 251 മുതല്‍ 500 വരെ സ്ഥാനങ്ങളിലുള്ള കമ്പനികളെ ഉള്‍ക്കൊള്ളുന്ന സ്‌മോള്‍ക്യാപ് 250 ഇന്‍ഡക്‌സിനെയാണ് ഫണ്ട് പിന്തുടരുന്നത്. വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തിലുള്ളതും കാലക്രമേണ വലിയ കമ്പനികളായി മാറാന്‍ ശേഷിയുള്ളതുമായ നിരവധി ചെറുകിട ലിസ്റ്റഡ് കമ്പനികളില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍, ക്യാപിറ്റല്‍ ഗുഡ്സ് തുടങ്ങി വിവിധ മേഖലകളിലെ വളര്‍ന്നുവരുന്ന 250 കമ്പനികളിലായി നിക്ഷേപം നടത്തുന്നതിനാല്‍ നിക്ഷേപകര്‍ക്ക് മികച്ച വൈവിധ്യവല്‍ക്കരണം ലഭിക്കും. പാസീവ് ഇന്‍ഡക്‌സ് രീതിയാണ് ഈ നിക്ഷേപ ഫണ്ട് പിന്തുടരുന്നത്.

online news portal

2026 ഫെബ്രുവരി 27-ലെ കണക്കനുസരിച്ചു നിഫ്റ്റി സ്‌മോള്‍ക്യാപ് 250 ടിആര്‍ഐ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15.36 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രകടനം നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ശരാശരി 19.04 ശതമാനം വാര്‍ഷിക ആദായം ഈ ഇന്‍ഡക്‌സ് രേഖപ്പെടുത്തി. പദ്ധതി ആരംഭിച്ചത് മുതലുള്ള മൊത്തം ആദായം 15.45 ശതമാനമാണ്. സ്‌മോള്‍ക്യാപ് മേഖലയിലെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.  ഇതൊരു ഓഹരി അധിഷ്ഠിത നിക്ഷേപ പദ്ധതി ആയതിനാല്‍ വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഫണ്ടിന്റെ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം.

ഐസിഐസിഐ പ്രു സിഗ്‌നേച്ചര്‍ അഷ്വര്‍, ഐസിഐസിഐ പ്രു സിഗ്‌നേച്ചര്‍ അഷ്വറിനൊപ്പമുള്ള സ്മാര്‍ട്ട്കിഡ് അഷ്വര്‍, ഐസിഐസിഐ പ്രു സ്മാര്‍ട്ട് ഇന്‍ഷുറന്‍സ് പ്ലാന്‍ പ്ലസ് തുടങ്ങിയ പ്രമുഖ പദ്ധതികളിലും മറ്റ് യുലിപ് പദ്ധതികളിലും ഈ ഫണ്ട് തിരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: www.iciciprulife.com



Sharing is Caring