ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായി. ആലപ്പുഴയിലെ എക്സൈസ് ഓഫീസിലാണ് ഇരുവരും ഹാജരായത്.
രാവിലെ പത്തോടെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരുവരും രാവിലെ 7.30ഓടെ തന്നെ എക്സൈസ് ഓഫീസില്‍ എത്തുകയായിരുന്നു. ബെംഗളുരുവില്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായതിനല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കണമെന്നു ഷൈന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിബന്ധന വച്ചെന്നാണ് സൂചന.

ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലിമ എക്സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എക്സൈസ് വിളിപ്പിച്ചത്. ഇതേ കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയെയും ഇന്ന് ചോദ്യം ചെയ്യും
ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് അറസ്റ്റിലായ തസ്ലിമ എക്സൈസിന് നല്‍കിയ മൊഴി. രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലെ എക്സൈസ് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ഇരുവരും ഹാജരാകുമെന്നാണ് അന്വേഷണസംഘത്തെ അറിയിച്ചത്.













