വാലെന്റൈൻസ് ദിനത്തിൽ പ്രത്യേക പാക്കേജുകളുമായി ഹയാത്ത് റീജൻസി ട്രിവാൻഡ്രം


തിരുവനന്തപുരം: വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് ആകർഷകമായ പാക്കേജുകൾ അവതരിപ്പിച്ച് ഹയാത്ത് റീജൻസി ട്രിവാൻഡ്രം.


അന്നേ ദിവസം ഹയാത്ത് സന്ദർശിക്കുന്നവർക്കായി പ്രത്യേകം തയ്യാറാക്കിയ ഗിഫ്റ്റ് ഹാംപറുകൾ, റൊമാന്റിക് ഡിന്നർ, സ്പാ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഹയാത്തിലെ ഓൾ തിങ്ങ്സ് ബേക്ക്ഡ്, ദ് ഓറിയന്റൽ കിച്ചൻ, മലബാർ കഫേ തുടങ്ങിയവയിൽ സവിശേഷമായ രുചിക്കൂട്ടുകളാണ് ഭക്ഷണപ്രേമികളെ കാത്തിരിക്കുന്നത്.


24 മണിക്കൂറും പ്രവർത്തിക്കുന്ന ഓൾ തിങ്ങ്സ് ബേക്ക്ഡിൽ ഫെബ്രുവരി 7 മുതൽ 14 വരെ വിവിധതരം മാക്രോണുകൾ, കേക്കുകൾ, ഹാംപറുകൾ തുടങ്ങിയവ ലഭ്യമായിരിക്കും. പ്രണയ ദിനത്തിൽ ഓറിയന്റൽ കിച്ചണിൽ ഒരു പാൻ-ഏഷ്യൻ ഡിന്നറും റിസർവ് ചെയ്യാൻ സാധിക്കും. കൂടാതെ ചൈനീസ് ഷെഫ് കോങ് യോങ് ലി തയ്യാറാക്കിയ സിഷ്വാൻ വിഭവങ്ങൾ അടങ്ങിയ പ്രത്യേക മെനുവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലബാർ കഫേയിൽ ലൈവ് ഫുഡ് സ്റ്റേഷനുകളും, ഡെസ്സേർട്ടുകളും ഉൾപ്പെടുന്ന ഡിന്നർ ബഫറ്റുകൾ ആണ് ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ പൂൾ ആക്‌സസും 60 മിനിറ്റ് സ്പാ ചികിത്സയും ഉൾപ്പെടുന്ന ഒരു സ്പാ ഡേ പാക്കേജും പ്രണയജോഡികൾക്കായി ഹയാത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

റിസർവേഷനുകൾക്ക്: +91 6238 600 466



Sharing is Caring