താങ്ക്സ് ഗിവിംഗ് ബ്രഞ്ചുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം


തിരുവനന്തപുരം: ഒന്നാം വാർഷികത്തോടനുബന്ധിച്ച് സൺഡേ ബ്രഞ്ച് സീരീസ് അവതരിപ്പിച്ച് തിരുവനന്തപുരം ഹയാത്ത് റീജൻസി. “സൺഡേസ് അൺപ്ലഗ്ഡ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ബ്രഞ്ച് സീരിസ്, നവംബർ 26ന് താങ്ക്സ്ഗിവിംഗ് ബ്രഞ്ചോടെ ആരംഭിക്കും. കാനപ്പേകൾ, സലാഡുകൾ, ആന്റിപാസ്റ്റി, മെസെ, സൂപ്പുകൾ, ഓവൻ ഫ്രഷ് ബ്രെഡുകൾ, പിസ്സ, പിഡെ പാസറൗണ്ട്സ് തുടങ്ങി സ്വാദിഷ്ടമായ വിഭവങ്ങളാണ് ബുഫെ ബ്രഞ്ചിലൊരുക്കിയിരിക്കുന്നത്. കൂടാതെ ലൈവ് പാസ്ത കൗണ്ടറുകളുമുണ്ടാകും. എല്ലാ ആഴ്ചകളിലും വ്യത്യസതങ്ങളായ തീമോട് കൂടിയ സൺഡേ ബ്രഞ്ചുകളായിരിക്കും ഹയാത്ത് റീജൻസി സംഘടിപ്പിക്കുന്നത്. ‘മെഡിറ്ററേനിയൻ ബ്രഞ്ചാണ്’ അടുത്ത ആഴ്‌ചയിലെ തീം. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 12.00 മുതൽ 03.00 മണിവരെ മലബാർ കഫേയിൽ സൺഡേ ബ്രഞ്ച് ബുഫെ ആസ്വദിക്കാവുന്നതാണ്.


റിസർവേഷനുകൾക്ക് : +91 6238600493




Sharing is Caring