ഈസ്റ്റര്‍ ആഘോഷങ്ങളൊരുക്കി ഹയാത്ത് റീജന്‍സി തിരുവനന്തപുരം


തിരുവനന്തപുരം: ആധികാരിക സിറിയന്‍ രുചികളോടൊപ്പം ഈസ്റ്റര്‍ ആഘോഷങ്ങളൊരുക്കി ഹയാത്ത് റീജന്‍സി തിരുവനന്തപുരം. ഉച്ചയ്ക്ക് 12.00 മുതല്‍ 3.00 വരെയാണ് പ്രത്യേക ഈസ്റ്റര്‍ ബ്രഞ്ച് സജീകരിച്ചിരിക്കുന്നത്. ആവേശം ഉയര്‍ത്തുന്ന അലങ്കാരം മുതല്‍ സിറിയന്‍ പാചകരീതികളും, കേരളത്തില്‍ നിന്നും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുമുള്ള വിഭവങ്ങളും വരെ ഹയാത്ത് റീജന്‍സി ഒരുക്കിയിട്ടുണ്ട്. വെല്‍ക്കം ഡ്രിങ്ക്, വൈവിധ്യമാര്‍ന്ന സലാഡുകള്‍, അപ്പം, പായസം തുടങ്ങിയ പരമ്പരാഗത മലയാളി വിഭവങ്ങള്‍, വിദേശ സിറിയന്‍ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന യഥാര്‍ത്ഥ രുചികളോടെ ഈ ഈസ്റ്റര്‍ വിരുന്ന് ഹയാത്ത് റീജന്‍സിയില്‍ അനുഭവിച്ചറിയാം.




Sharing is Caring