അതിർത്തിയിൽ വൻ ആയുധശേഖരം പിടികൂടി സുരക്ഷാ സേന. പഞ്ചാബ് അതിർത്തിയിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ ബാഗ് കണ്ടെടുത്തത്. 3 എകെ-47 റൈഫിളുകൾ, 6 എംപ്റ്റി മാഗസിനുകൾ, 3 മിനി എകെ-47 റൈഫിളുകൾക്കൊപ്പം 5 എംപ്റ്റി മാഗസിനുകൾ, 3 പിസ്റ്റളുകൾ, 200 റൗണ്ട് വെടിയുണ്ടകളുമാണ് ബിഎസ്എഫ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം
പുരോഗമിക്കുന്നതായും സുരക്ഷാ സേന അറിയിച്ചു.
നേരത്തെയും അതിർത്തിയിൽ നിന്നും ആയുധങ്ങൾ വീണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയാണ് പാക് അതിർത്തി മേഖലയായ ഫിറോസ്പൂർ മേഖലയിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തത്. സ്ഥിരം
പട്രോളിംഗിനിടെയിലാണ് ഇവ കണ്ടെടുത്തത്.