2025ലെ കുംഭമേളയിൽ ചരിത്ര നേട്ടം: കൊക്കക്കോള ഇന്ത്യക്കും എസ്എൽഎംജി ബിവറേജസിനും ഗിന്നസ് വേൾഡ് റെക്കോർഡ്


കൊക്കക്കോള ഇന്ത്യയും എസ്എൽഎംജി ബിവറേജസും ലോകത്തിലെ ഏറ്റവും വലിയ ശീതീകരിച്ച പാനീയങ്ങളുടെ ടെമ്പററി ഡിസ്പ്ലേ ഒരുക്കി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. കൊക്കക്കോള ഇന്ത്യയും എസ്എൽഎംജി ബിവറേജസും പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ കൈവരിച്ച ഈ നേട്ടം വ്യവസായ മേഖലയ്ക്ക് പുത്തൻ വഴിത്തിരിവാണ് .100 വാതിലുകളോടുകൂടിയ 250 അടി നീളമുള്ള ഐകോണിക് ഡിസ്പ്ലേയിൽ 32737 ബോട്ടിൽസിന്റെ വലിയ ശേഖരമാണ് ഒരുക്കിയത്.


ഈ നേട്ടം സ്വന്തമാക്കിയതിലൂടെ നൂതനമായ ആശയങ്ങൾ കൊണ്ടുവരാനും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നതിന് ആഗോളതലത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുമെന്ന് കൊക്കക്കോള ഇന്ത്യയുടെ ഓപ്പറേഷൻസ് വൈസ് പ്രസിഡൻറ് സന്ദീപ് ബജോറിയ പറഞ്ഞു.




Sharing is Caring