ലിവിംഗ് ടുഗതർ പങ്കാളികൾ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കേണ്ടതില്ല എന്ന് ഹൈക്കോടതി


വിവാഹമോചനത്തിനായി ലിവിംഗ് ടുഗതർ പങ്കാളികൾ കോടതിയെ സമീപിക്കേണ്ടതില്ല എന്ന് ഹൈക്കോടതി. നിയമ പ്രകാരം വിവാഹിതരാക്കാത്തവർക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സ്‌പെഷ്യൽ മാര്യേജ്‌ ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച്‌ നടക്കുന്ന വിവാഹങ്ങൾക്ക്‌ മാത്രമേ നിയമ സാധുതയുള്ളൂവെന്നും കോടതി ഉത്തരവിൽ പറയുന്നു.നിയമ പ്രകാരം വിവാഹിതരാകാതെ ഒരുമിച്ച്‌ ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.


ഹിന്ദു, ക്രിസ്‌ത്യൻ സമുദായങ്ങളിൽപ്പെട്ട പങ്കാളികൾ ഉഭയ സമ്മത പ്രകാരം വിവാഹ മോചനം ആവശ്യപ്പെട്ട് സമീപിച്ച കേസിലായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ വിധി.2006 മുതൽ ഒരുമിച്ച് ജീവിക്കുന്നവരാണ് വിവാഹ മോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബ കോടതിയെ സമീപിച്ചത്. ഇവർ നിയമ പ്രകാരം വിവാഹിതരായിട്ടില്ലെന്ന് വിലയിരുത്തി വിവാഹ മോചനം അനുവദിക്കാൻ കുടുംബ കോടതി വിസമ്മതിക്കുകയായിരുന്നു.




Sharing is Caring