ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു


ലോറി സ്‌കൂട്ടറില്‍ ഇടിച്ച് പരുക്കേറ്റ താമരശ്ശേരി കോരങ്ങാട് സ്വദേശി മരിച്ചു. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറി അഖില്‍ ആണ് മരിച്ചത്. ഭാര്യ വിഷ്ണുപ്രിയ സാരമായ പരിക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.ഇന്നലെ ഇവർ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ ബാലുശ്ശേരി കോക്കല്ലൂരില്‍ വെച്ച് ലോറി ഇടിക്കുകയായിരുന്നു.


മുടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 6 മണിയോടെയാണ് അഖില്‍ മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.




Sharing is Caring