തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഹൈബി ഈഡൻ


കേരളത്തിന്റെ തലസ്ഥാനം കൊച്ചിയാക്കണമെന്ന ആവശ്യം വിവാദമായതിൽ പ്രതികരിച്ച് ഹൈബി ഈഡൻ എംപി. തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബിൽ ചോർത്തി വിവാദമുണ്ടാക്കിയെന്നാണ് ഹൈബിയുടെ വിശദീകരണം.


കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു.ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽകുമെന്നും, പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യുമെന്നും ഹൈബി ഈഡൻ പറഞ്ഞു . ബിൽ ഇതുവരെ പിൻവലിച്ചിട്ടില്ല.ഇത് സെൻസിറ്റീവ് വിഷയമാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചാൽ അംഗീകരിക്കും.


പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കാനും തയ്യാറാണ്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു എന്റെ ചിന്ത. ബില്ല് ചോർന്ന വഴി തന്നെ ദുരൂഹമാണ്. സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടണം” ഹൈബി ഈഡൻ ആവശ്യപ്പെട്ടു.



Sharing is Caring