കനത്തമഴ ,അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി


അപ്പർ കുട്ടനാട്ടിൽ വെള്ളം കയറിത്തുടങ്ങി. പമ്പാ ,മണിമല അച്ചൻകോവിൽ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനാൽ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. തലവടി പഞ്ചായത്തിലെ നീരേറ്റുപുറം കുന്നംമാടി കുതിരച്ചാൽ , മൂരിക്കോലുമുണ്ട്,പ്രിയദർശിനി,വേദവ്യാസ സ്കൂൾ, മണലേൽ , കോടമ്പനാടി,പൂന്തുരുത്തി എന്നീ പ്രദേശങ്ങളിൽ വെള്ളം കയറി.ഇന്നും കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തൽ. 12 ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചു.


കൊല്ലത്ത് യെല്ലോ അലർട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. പമ്പ, മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്




Sharing is Caring