സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതി തീവ്ര മഴയ്ക്ക് സാധ്യത


സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. വിവിധ ജില്ലകളിൽ അതി തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.


ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. മലയോരമേഖലകളിലും തീരപ്രദേശങ്ങളുംഅതീവ ജാഗ്രത വേണം. അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കണ്ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.




Sharing is Caring