മൈക്രോ ഫിനാൻസ് കമ്പനിയുടെ വീടുകയറി ആക്രമണത്തിൽ ഹൃദ്രോഗിയായ ഗൃഹനാഥനും മകൾക്കും പരിക്ക്‌


കൊല്ലത്ത് മൈക്രോ ഫിനാൻസ് കമ്പനിയുടെ വീടുകയറി ആക്രമണത്തിൽ ഹൃദ്രോഗിയായ ഗൃഹനാഥനും മകൾക്കും പരിക്ക്‌.അഞ്ചുപേർ ചേർന്ന് എടുത്ത ലോൺ ഒരാൾ അടയ്ക്കാതെ മുടങ്ങിയതിനു മറ്റൊരാളുടെ വീടുകയറി ആക്രമിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗത്തുള്ള മണിയും മറ്റു നാല് സ്ത്രീകളും ചേർന്ന് JMJ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്ന് 24000 രൂപ വീതം ലോണെടുത്തിരുന്നു.


ഓരോ ആഴ്ചയും 710 രൂപ വീതം 52 ആഴ്ചയാണ് തിരിച്ചടവ്. അഞ്ചിൽ ഒരാളായ ദിവ്യ, ഒരുതവണ മുടക്കിയതിനാണ് സ്ഥാപനത്തിലെ ജീവനക്കാർ കൂട്ടത്തിൽ ഒരാളായ മണിയുടെ വീട്ടിലെത്തി ആക്രമിച്ചത്.പണം വൈകുന്നേരം നൽകാമെന്ന് പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെ കൂടുതൽ ജീവനക്കാരെ കളക്ഷൻ ഏജന്റുമാർ വിളിച്ചു വരുത്തുകയായിരുന്നു.


വീട്ടിലെ സ്ത്രീകളോട് ഇവർ മോശമായി പെരുമാറുകയും ചെയ്തു. മകളുടെ കയ്യിൽ കയറി ജീവനക്കാരൻ പിടിച്ചതോടെയാണ് രോഗിയായ രാധാകൃഷ്ണൻ ഇടപെട്ടത്. സ്‌ട്രോക്ക് വരികയും ഹൃദ്രോഗത്തിന് ചികിത്സ നടത്തുകയും ചെയ്യുന്ന ആളാണ് രാധാകൃഷ്ണൻ. ക്രൂരമായ മർദനമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്.



Sharing is Caring