ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍


/munambam-land-case-high-court-will-hear-petition-filed-by-the-waqf-board-today

ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനാണ് സര്‍വകലാശാലയുടെ മറുപടി. വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണെന്നും കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണമെന്നും സര്‍വകലാശാല പറഞ്ഞു.


9.30 ന് ശേഷം കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മറ്റന്നാള്‍ നിലപാടറിയിക്കണം. മറ്റന്നാള്‍ ഹരജി വീണ്ടും പരിഗണിക്കും.ഹോസ്റ്റലുകളിലെ സമയനിയന്ത്രണത്തില്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. പുതിയ ഉത്തരവിന്റെ സാഹചര്യത്തില്‍ ക്യാമ്പസുകളിലെ റീഡിങ് റൂമുകള്‍ രാത്രിയും പ്രവര്‍ത്തിക്കാമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.


കുട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാത്രി റീഡിങ് റൂമുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രിന്‍സിപ്പല്‍മാര്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പരീക്ഷ സമയങ്ങളില്‍ രാത്രി 11 മണിക്ക് ശേഷവും ഹോസ്റ്റലിലെ റീഡിങ് റൂമുകള്‍ തുറന്നുവെക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനാണ് മറുപടി.



Sharing is Caring