ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

ഭക്ഷണത്തിൽ മായം ചേർക്കുന്നവരെ വെറുതെ വിടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. രാത്രി പരിശോധന കർശനമാക്കുമെന്ന് മന്ത്രി അറിയിച്ചു.പൊതു ജനങ്ങളുടെ ജീവനേയും ആരോഗ്യത്തേയും ഗുരുതരമായി ബാധിക്കുന്ന ഈ കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലും പരിശോധന കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.ഭക്ഷണത്തിൽ മായം കലർത്തുന്നത് സംബന്ധിച്ച് പൊതുജനത്തിന് പരാതി നൽകാൻ കഴിയുന്ന സംവിധാനം ഉടൻ പ്രാവർത്തികമാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.ഇത്തരം സംഭവത്തിൽ ലൈസൻസ് ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നീട് തിരിച്ച് ലഭിക്കാൻ പ്രായസം നേരിടും. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷണ ശാലകൾ ആളുകളുടെ ആരോഗ്യം കണക്കിലെടുത്ത് വൃത്തിയുള്ള ആഹാരം വിതരണം ചെയ്യണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *