സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം


തിരുവനന്തപുരം: ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ ഭക്ഷ്യസുരക്ഷ പരിശോധന കര്‍ശനമാക്കി.
ഇന്ന് മുതൽ ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.


ഭക്ഷ്യ വിഷബാധകളുടെ അടക്കം പശ്ചാത്തലത്തിലാണ് സുരക്ഷാ മാനദണ്ഡങ്ങൾ ശക്തമാക്കി സർക്കാർ ഉത്തരവിറക്കിയത്.ഹെൽത്ത് ക്ർഡ് നിർബന്ധമാക്കാനുള്ള സമയപരിധി പലതവണ നീട്ടി നൽകുകയും ചെയ്തിരുന്നു.




Sharing is Caring