വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില 2032.5 രൂപയായി.
ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടര്‍ വിലയില്‍ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാര്‍ഹിക സിലിണ്ടര്‍ വില 25 രൂപ ഉയര്‍ത്തിയിരുന്നു.

പിന്നാലെ മാര്‍ച്ച് ഒന്നിനും വാണിജ്യ സിലിണ്ടര്‍ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏപ്രില്‍ ഒന്നും വീണ്ടും വിലക്കൂട്ടിയിരിക്കുന്നത്.













