പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

high-court-kerala_61
കൊച്ചി: പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാനത്ത് പ്‌ളസ്ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് ഹൈകോടതിയുടെ വിമര്‍ശനം. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതിയില്‍ ഇന്നും ഹാജരാകാത്തതിനെയാണ് ഹൈകോടതി വിമര്‍ശിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഫയല്‍ ബുധനാഴ്ച ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഫയല്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതെന്ന്് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ബോധിപ്പിച്ചു. ഫയല്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നിരാകരിച്ച കോടതി രേഖകള്‍ നാളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.
ഫയല്‍ ഹാജരാക്കാത്തതിലെ അതൃപ്തി കോടതി അഡ്വക്കറ്റ് ജനറലിനെ അറിയിച്ചു. തുടര്‍ന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയോട് മാപ്പ് ചോദിച്ചു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *