ഇന്ത്യ ബൈക്ക് വീക്ക് 2023ല്‍ പങ്കാളികളായി ഗള്‍ഫ് ഓയില്‍; ഐക്കോണിക് ചായ്-പക്കോഡ റൈഡുകള്‍ അവതരിപ്പിച്ചു

കൊച്ചി: ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യ ബൈക്ക് വീക്ക് 2023 (ഐബിഡബ്ല്യു) മായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐബിഡബ്ല്യുവിന്‍റെ ചായ്-പക്കോഡ റൈഡ്സ് അവതരിപ്പിക്കുന്നവര്‍ എന്ന നിലയില്‍ രാജ്യത്തുടനീളമുള്ള ബൈക്ക് യാത്രക്കാരുടെയും അനുഭാവികളുടെയും എക്സ്പീരിയന്‍സ് വര്‍ധിപ്പിക്കുന്നതിനുള്ള ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സഹകരണം.

മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ള ലൂബ്രിക്കന്‍റുകളുടെ മുന്‍നിര ദാതാവാണ് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവല്‍ ആണ് ഐബിഡബ്ല്യു. ബൈക്ക് റൈഡര്‍മാര്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കാനാണ് ഈ സഹകരണത്തിലൂടെ ഇരുവരും ലക്ഷ്യമിടുന്നത്.

ബൈക്കിങ് പ്രേമികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഒരുമിക്കുന്ന പരിപാടിയാണ് ഏഷ്യയിലെ പ്രധാന മോട്ടോര്‍സൈക്കിള്‍ ഫെസ്റ്റിവലായ ഇന്ത്യ ബൈക്ക് വീക്ക്. പുതിയ ബൈക്ക് അവതരണം ഉള്‍പ്പെടെ ചടങ്ങില്‍ നടക്കും. 2023 ഡിസംബര്‍ 8, 9 തീയതികളില്‍ ഗോവയിലാണ് ദ്വിദിന പരിപാടി. രാജ്യത്തുടനീളമുള്ള 20,000ത്തിലധികം ബൈക്ക് റൈഡര്‍മാര്‍ ഈ ജനപ്രിയ പരിപാടിയുടെ ഭാഗമാവും.

രാജ്യത്തെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഉത്സവമായ ഇന്ത്യ ബൈക്ക് വീക്കുമായി സഹകരിക്കുന്നതില്‍ ആവേശഭരിതരാണെന്ന് ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സ് ഇന്ത്യ ലിമിറ്റഡിന്‍റെ മാര്‍ക്കറ്റിങ് ഹെഡ് അമിത് ഗെജി പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്ക് മൊത്തത്തിലുള്ള റൈഡിങ് അനുഭവം വര്‍ധിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദൗത്യത്തില്‍ ഈ ഇടപെടല്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഗോവയില്‍ നടക്കുന്ന ഐബിഡബ്ല്യുവിന്‍റെ പത്താം വാര്‍ഷിക പതിപ്പില്‍ ഗള്‍ഫ് ഓയില്‍ ലൂബ്രിക്കന്‍റ്സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സെവന്‍റി ഇഎംജി സിഇഒയും സ്ഥാപകനുമായ മാര്‍ട്ടിന്‍ ഡാ കോസ്റ്റ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്തെ മോട്ടോര്‍സൈക്കിള്‍ സംസ്കാരത്തിന്‍റെ വിസ്മയകരമായ വളര്‍ച്ചയില്‍ ഇന്ത്യ ബൈക്ക് വീക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *