ഐപിഎല്ലില്‍ തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും


ഐപിഎല്ലില്‍ തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടും. ഗുജറാത്തിന്‍്റെ തട്ടകമായ അഹമ്മദാബാദില്‍ രാത്രി 7:30 നാണ് മത്സരം.മത്സരത്തില്‍ ടോസ് നിര്‍ണായകമാകും എന്നാണ് വിലയിരുത്തലുകള്‍. ടോസ് നേടുന്ന ടീം എതിരാളികളെ ബാറ്റിംഗിനയക്കാനാണ് സാധ്യത.


സ്വന്തം കാണികള്‍ക്ക് മുന്നില്‍ ജയിച്ച്‌ പ്ലേ ഓഫില്‍ ഇടം ഉറപ്പിക്കാനായിരിക്കും നിലവിലെ ചാമ്ബ്യന്‍മാരായ ഗുജറാത്ത് തിങ്കളാഴ്ച കളത്തില്‍ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ മങ്ങിയ ഹൈദരാബാദ് ഇന്ന് ജയിച്ച്‌ നിലമെച്ചപ്പെടുത്താനായിരിക്കും ശ്രമിക്കുക. മത്സരത്തില്‍ ഹൈദരാബാദ് വിജയിച്ചില്‍ മറ്റ് പല ടീമുകളുടേയും പ്ലേ ഓഫ് സാധ്യതകള്‍ തല്ലിക്കെടുത്താന്‍ അത് സഹായിക്കും.


ഐപിഎല്ലില്‍ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ ഒരു ടീമും ഇതുവരെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. 12 മത്സരങ്ങളില്‍ നിന്നും 16 പോയന്‍്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. 12 കളികളില്‍ നിന്നും 15 പോയന്‍്റുമായി ചെന്നൈ രണ്ടാം സ്ഥാനത്തുമാണ്. 12 കളികളില്‍ നിന്നും 14 പോയന്‍്റുള്ള മുംബൈയും 12 കളികളില്‍ നിന്നും 13 പോയന്‍്റുമായി ലഖ്നൗവുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.12 കളികളില്‍ നിന്നും 12 പോയന്‍്റുമായി ബാംഗ്ലൂര്‍ നിലവില്‍ അഞ്ചാം സ്ഥാത്തും 13 കളികളില്‍ 12 പോയിന്റുമായി രാജസ്ഥാന്‍ ആറാം സ്ഥാനത്തുമാണ്.

കൊല്‍ക്കത്ത, പഞ്ചാബ്, ഹൈദരാബാദ് എന്നീ ടീമുകളായ് യഥാക്രമം 6 മുതല്‍ 9 വരെ സ്ഥാനങ്ങളില്‍. കൊല്‍ക്കത്തക്ക് നിലവില്‍ 13 കളികളില്‍ നിന്നും 12 പോയന്‍്റാണുള്ളത്. 12 കളികളില്‍ നിന്നും 12 പോയന്‍്റാണ് പഞ്ചാബിനുള്ളത്. ഹൈദരാബാദിന് 12 മത്സരങ്ങളില്‍ നിന്നും 8 പോയന്‍്റുകളാണുള്ളത്. 13 മത്സരങ്ങളില്‍ നിന്നും 8 പോയന്‍്റ് മാത്രമുള്ള ഡല്‍ഹിയാണ് പോയന്‍്റ് പട്ടികയില്‍ അവസാന സ്ഥാനത്ത്.



Sharing is Caring