കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞുവീണു അതിഥി തൊഴിലാളി മരിച്ചു


കണ്ണൂര്‍ : ദേശീയപാത നിര്‍മാണത്തിനിടയില്‍ മണ്ണിടിഞ്ഞു വീണു അതിഥി തൊഴിലാളി മരിച്ചു.ജാര്‍ഖണ്ഡ് സ്വദേശിയായ ബിയാസാണ് മരിച്ചത്.കണ്ണൂര്‍ ചാലക്കുന്നിലാണ് സംഭവം.


അതേസമയം തുടര്‍ച്ചയായി പല സ്ഥലങ്ങളിലായി ദേശീയ പാത 66 ഇടിഞ്ഞ് താഴ്ന്നതോടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കഴിഞ്ഞദിവസം കേന്ദ്രം ഡീബാര്‍ ചെയ്തിരുന്നു.




Sharing is Caring