രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് മികച്ച പ്രതികരണം


രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പിന്തുണച്ച് സിപിഎം കേന്ദ്ര കമ്മറ്റി. യാത്രയെക്കുറിച്ചുള്ള കേരള നേതാക്കളുടെ വിമര്‍ശനം ഉള്‍പ്പെടുത്താതെയാണ് സിപിഎം കേന്ദ്ര കമ്മറ്റി രാഷ്ട്രീയരേഖ അംഗീകരിച്ചിരിക്കുന്നത്.


ദക്ഷിണേന്ത്യയില്‍ ഭാരത് ജോഡോ യാത്ര മികച്ച പ്രതികരണമുണ്ടാക്കി. കോണ്‍ഗ്രസിനെ ഒന്നിപ്പിക്കാനും ജനബന്ധം വീണ്ടെടുക്കാനുള്ള ശ്രമമായി ഭാരത് ജോഡോ യാത്രയെ കാണണം. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെത്തുമ്പോള്‍ യാത്രയുടെ പ്രതികരണമെന്താണെന്ന് നോക്കണമെന്നും കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.


ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍നിന്നും പല നേതാക്കളും ബിജെപിയിലേക്ക് പോകുന്നുണ്ട്. ആ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായാണ് രാഹുലിന്റെ യാത്രയെ കാണുന്നതെന്നും സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.



Sharing is Caring