കാസർഗോഡ് മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു


കാസർഗോഡ് മഞ്ചേശ്വരം ഉദ്യാവാരിൽ കുട്ടിയോട് ക്രൂരത. മദ്രസയിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം സ്വദേശി സിദ്ധിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.


കുട്ടി സാരമായ പരുക്കകളോടെ ചികിത്സയിൽ കഴിയുകയാണ്. റോഡരികിൽ നിൽക്കുകയായിരുന്ന കുട്ടിയെ ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.




Sharing is Caring