ഡ്യുറന്റ് കപ്പ് ഫുട്ബോളില്‍ ഗോകുലം ഇന്നിറങ്ങുന്നു


കൊല്‍ക്കത്ത മുൻ ചാമ്ബ്യൻമാരായ ഗോകുലം കേരള ഡ്യുറന്റ് കപ്പ് ഫുട്ബോളില്‍ ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യൻ എയര്‍ഫോഴ്സാണ് എതിരാളി.


കൊല്‍ക്കത്തയിലെ കെജികെ സ്റ്റേഡിയത്തില്‍ പകല്‍ 4.45നാണ് പോരാട്ടം. മറ്റൊരു കേരള ടീമായ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയുമാണ് സി ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. പുതിയ പരിശീലകൻ ഡൊമിംഗോ ഒറാമസിന്റെ കീഴില്‍ അരങ്ങേറ്റംകൂടിയാണ് ഗോകുലത്തിന്.


ഇതിനിടെ ഷില്ലോങ് ലജോങ്ങിനെ ആറ് ഗോളിന് മുക്കി എഫ്സി ഗോവ വരവറിയിച്ചു. നോഹ സദൂയിയുടെ ഹാട്രിക്കാണ് സവിശേഷത. മറ്റൊരു മത്സരത്തില്‍ ജംഷഡ്പുര്‍ എഫ്സിയെ മുംബൈ സിറ്റി 5–-0ന് വീഴ്ത്തി. ജോര്‍ജ് ഡയസ് ഇരട്ടഗോള്‍ നേടി.



Sharing is Caring