ഇന്ത്യയുടെ മുന്‍ താരം മര്‍ഗശ്യാം വെങ്കടരമണയെ കേരളാ ക്രിക്കറ്റ് ടീം കോച്ചായി നിയമിച്ചു. കേരളാ ക്രിക്കറ്റ് അസോസിയേഷനാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.രണ്ടു വര്‍ഷത്തെ കരാറിനാണു വെങ്കടരമണ കേരളാ ടീമിനെ പരിശീലിപ്പിക്കുക. ഓഫ് സ്‌പിന്നറായിരുന്ന വെങ്കടരമണ ഇന്ത്യക്കു വേണ്ടി ടെസ്‌റ്റിലും ഏകദിനത്തിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളില്‍ തമിഴ്‌നാടിന്റെ കോച്ചായിരുന്നു. സുലക്ഷണ്‍ കുല്‍ക്കര്‍ണിയുടെ പിന്‍ഗാമിയായാണു കേരളത്തിലെത്തുന്നത്.
ലെവല്‍ ത്രീ കോച്ചായ വെങ്കടരമണ സിംഗപ്പുര്‍ ദേശീയ ടീമിനെ അഞ്ചു വര്‍ഷം പരിശീലിപ്പിച്ചു. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ദിണ്ഡിഗല്‍ ഡ്രാഗണ്‍സിന്റെ കോച്ചുമായി. മുന്‍ താരം ടിനു യോഹന്നാനെ കോച്ചാക്കാന്‍ കെ.സി.എക്കു പദ്ധതിയുണ്ടായിരുന്നു.തമിഴ്‌നാട് സ്വദേശിയായ വെങ്കടരമണ 75 ഫസ്‌റ്റ്ക്ല ാസ് മത്സരങ്ങളിലായി 247 വിക്കറ്റുകളെടുത്തു.

30 ലിസ്‌റ്റ് എ മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളും നേടി. 1987-88 സീസണിലാണ് വെങ്കടരമണ ആദ്യമായി രഞ്‌ജി ട്രോഫിയില്‍ അരങ്ങേറിയത്. അരങ്ങേറ്റ സീസണില്‍ എട്ട് മത്സരങ്ങളില്‍നിന്നു 35 വിക്കറ്റുകള്‍ വീഴ്‌ത്തി. വെങ്കടരമണയുടെ കരുത്തില്‍ തമിഴ്‌നാട് കിരീടം നേടുകയും ചെയ്‌തു. ഈ മികവില്‍ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു ടെസ്‌റ്റിലും ഏകദിനത്തിലും മാത്രമാണു കളിക്കാനായത്.













