രാസ വ്യവസായത്തില്‍ സുസ്ഥിരതയ്ക്കും നൂതനാശയങ്ങള്‍ക്കും ഊന്നല്‍ നല്‍കി ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണല്‍ കെമിസ്ട്രി ഡേ സമ്മിറ്റ്


കൊച്ചി: ഇന്ത്യയിലെ രാസ വ്യവസായത്തിലെ നവീകരണത്തിനും സുസ്ഥിരതയ്ക്കും ആഗോള മത്സരക്ഷമതയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ട് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ നാഷണല്‍ കെമിസ്ട്രി ഡേ സമ്മിറ്റിന്റെ രണ്ടാം പതിപ്പ് സമാപിച്ചു. ഗോദ്റെജ് ഇന്‍ഡസ്ട്രീസും (കെമിക്കല്‍സ്) ആസ്റ്റെക് ലൈഫ് സയന്‍സസും സംയുക്തമായി സംഘടിപ്പിച്ച ഈ സമ്മിറ്റില്‍ വ്യവസായിക- അക്കാദമിക- ഗവേഷണ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.


ഇന്ത്യയിലെ രാസ വ്യവസായത്തില്‍ നവീകരണവും വളര്‍ച്ചയും മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഗവേഷണ-വികസനം, ഡിജിറ്റലൈസേഷന്‍, ഭാവിക്കായി സജ്ജമായ പ്രതിഭ എന്നിവയിലൂടെ ആഗോള രാസമൂല്യ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് ഉയര്‍ത്തുന്നതിലായിരുന്നു പ്രധാന ശ്രദ്ധ.


ഗോദ്റെജ് അഗ്രോവെറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ആസ്റ്റെക് ലൈഫ് സയന്‍സസിന്റെ മാനേജിംഗ് ഡയറക്ടറുമായ ബുര്‍ജിസ് ഗോദ്റെജും ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ നാദിര്‍ ഗോദ്റെജും സുസ്ഥിരമായ ഒരു ഭാവി രൂപപ്പെടുത്തുന്നതില്‍ രസതന്ത്രത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.

പ്രതിരോധ ശേഷി വികസനം, വ്യവസായ-അക്കാദമിക് സഹകരണം, ഇന്ത്യയെ ഒരു വ്യവസായ-ഉല്‍പാദന പശ്ചാത്തലത്തില്‍ നിന്ന് ആഗോള ഇന്നൊവേഷന്‍ നേതാവായുള്ള പരിവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗോദ്റെജ് ഇന്‍ഡസ്ട്രീസ് (കെമിക്കല്‍സ്) എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ വിശാല്‍ ശര്‍മ്മ നേതൃത്വം നല്‍കി.

ഇന്ത്യയുടെ ഗവേഷണ-വികസന നേത്യത്വത്തെക്കുറിച്ചുള്ള ഡാറ്റാ-അധിഷ്ഠിത ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന സിടിഐഇആര്‍ ഇന്നൊവേഷന്‍ റിപ്പോര്‍ട്ടും സമ്മിറ്റില്‍ അവതരിപ്പിച്ചു. ഐഐടി ബോംബെ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബയര്‍ ക്രോപ്പ്സയന്‍സ്, ബിസിജി, ഇവൈ, സയന്‍സ്‌കോ ഇന്ത്യ എന്നിവിടങ്ങളിലെ പ്രമുഖരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇന്ത്യയുടെ രാസ വ്യവസായം ആഗോള നേതൃത്വത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നുവെന്നും സഹകരണത്തോടെയുള്ള നവീകരണമായിരിക്കും ഈ പരിവര്‍ത്തനത്തിന് പിന്നിലെ പ്രേരകശക്തിയെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു.



Sharing is Caring