ഗോദ്റെജ് ഫൗണ്ടേഷന്‍, കണ്‍വര്‍ജന്‍സ് ഫൗണ്ടേഷന്‍, മനീഷ് സബര്‍വാള്‍ എന്നിവര്‍ സംയുക്തമായി ആരംഭിച്ച നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനായ ഗ്ലോബല്‍ അക്സസ് ടു ടാലന്‍റ് ഫ്രം ഇന്ത്യ (ഗതി) ഫൗണ്ടേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ സഹമന്ത്രി (സ്വതന്ത്ര ചുമതല)യും വിദ്യാഭ്യാസ സഹമന്ത്രിയുമായ ജയന്ത് ചൗധരി വിശിഷ്ടാതിഥിയായി പങ്കെടുത്തു.
2030-ഓടെ ഉയര്‍ന്ന വരുമാനമുള്ള സമ്പദ്ഘടനകളില്‍ 45-50 ദശലക്ഷം വിദഗ്ദ്ധ-അര്‍ധ വിദഗ്ദ്ധ തൊഴിലാളികളുടെ അപര്യാപ്തത അനുഭവപ്പെടും എന്ന കണക്കു കൂട്ടലുകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ആഗോള ടാലന്‍റ് ഹബ് ആയി വളര്‍ത്തുക എന്ന ലക്ഷ്യവുമായാവും ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുക.

സര്‍ക്കാരുകള്‍, ബിസിനസുകള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം പ്രോല്‍സാഹിപ്പിച്ച് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര തൊഴില്‍ വിപണിയിലെ അവസരങ്ങള്‍ തുറന്നു കൊടുക്കാന്‍ ഇതു സഹായകമാകും. വിദേശ അമ്പാസിഡര്‍മാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മുന്‍നിര വ്യവസായ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 2030-ഓടെ 50 ദശലക്ഷം തൊഴിലാളികളുടെ കുറവുണ്ടാകുമ്പോള്‍ കൃത്യമായി നിയന്ത്രിക്കപ്പെടുന്ന കുടിയേറ്റ മാര്‍ഗങ്ങളിലൂടെ ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും അഭിവൃദ്ധി പ്രദാനം ചെയ്യാനും വ്യക്തികള്‍ക്ക് മാന്യമായ അവസരങ്ങള്‍ ലഭ്യമാക്കാനും ഗതിക്കു സാധിക്കുമെന്ന് ഗോദ്റെജ് ഫൗണ്ടേഷന്‍ സിഇഒ ഒമര്‍ മോമിന്‍ പറഞ്ഞു.
നിലവില്‍ ഏഴു ലക്ഷത്തോളെ ഇന്ത്യക്കാരാണ് വിദേശത്തേക്കു കുടിയേറുന്നതെങ്കിലും ഇതില്‍ 60 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണെന്ന് ദി കണ്‍വര്‍ജന്‍സ് ഫൗണ്ടേഷന്‍ സ്ഥാപക സിഇഒ അഷീഷ് ദവാന്‍ പറഞ്ഞു. വാര്‍ഷിക കുടിയേറ്റം 2-2.5 ദശലക്ഷമാക്കി ഉയര്‍ത്താനുള്ള യഥാര്‍ത്ഥ അവസരമാണു നമുക്കു ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













